കോഴിക്കോട് പൂവാട്ടുപറമ്പില്‍ അടയ്ക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു


Advertisement

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ അടയ്ക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. പെരുമണ്ണ സ്വദേശി പാറമ്മല്‍ ചന്ദ്രനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ കടന്നലിന്റെ കുത്തേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisement

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് സംഭവം. കോഴിക്കോട് പൂവാട്ടുപറമ്പ് പെരുമണ്‍ പുറത്ത് അടക്ക പറിക്കുന്നതിനിടെ കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു. അടയ്ക്കാ പറിച്ചു നല്‍കുന്ന തൊഴിലാളികളാണ് മൂന്നുപേരും. മരിച്ച ചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലാണുള്ളത്.

Advertisement
Advertisement

summary: an elderly resident of poovattuparamb died after being stung by a wasp