കൊയിലാണ്ടി മേഖലയില്‍ വീണ്ടും തീപിടുത്തം; ആനക്കുളത്ത് കൂട്ടിയിട്ട തടിക്കഷ്ണങ്ങളില്‍ തീപടര്‍ന്നു; (വീഡിയോ കാണാം)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ വീണ്ടും തീപിടുത്തം. ആനക്കുളം അട്ടവയലില്‍ കൂട്ടിയിട്ട തടികഷ്ണങ്ങളിലാണ് തീ പടര്‍ന്നത്. നിര്‍ദിഷ്ട ബൈപാസ് കടന്നു പോകുന്ന സ്ഥലത്തു നിന്ന് മുറിച്ചു മാറ്റിയ മരക്കഷ്ണങ്ങള്‍ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി തീ പൂര്‍ണ്ണമായും അണച്ചു. സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി. അസമയത്ത് മാലിന്യം കത്തിക്കുന്നത് പ്രദേശവാസികള്‍ ജാഗ്രതയോടെ കാണണം നട്ടുച്ച സമയത്ത് ചപ്പു ചവറുകളും മറ്റും കത്തിക്കുന്നത് സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യത കൂടുതലാണെന്ന് ഫയര്‍ ഓഫീസര്‍ അറിയിച്ചു.

എ.എസ്.ടി.ഓ പ്രമോദ് പി.കെയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് തീയണച്ചത്. ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ ബാബു വി കെ, ഹരീഷ് എം . എസ്, ഹേമന്ദ് ബി, ബിനീഷ് വി.കെ, അരുണ്‍ എസ്, ഹോംഗാര്‍ഡ് സത്യന്‍ എന്നിവരാണ് തീയണച്ചത്.

അലക്ഷ്യമായി കൂട്ടിയിടുന്ന ഇത്തരം മരത്തടികള്‍ക്കു തീ പിടിക്കുന്നത് പതിവായിരിക്കുകയാണ്. ഉച്ചനേരത്തുള്ള തീപിടുത്തം അടുത്തുള്ള പ്രദേശങ്ങളിലേക്ക് പടരാന്‍ സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത പാലിക്കാന്‍ അഗ്‌നിശമന സേന അറിയിച്ചു.

വീഡിയോ കാണാം: