കുടവയർ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? കുറയ്ക്കാൻ കഴിക്കാം ദിവസവും നെല്ലിക്ക; അറിയാം ഗുണങ്ങൾ


ഭാരം കുറയ്ക്കണമെന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചിട്ടും കഴിയുന്നില്ല അല്ലേ? എങ്കില്‍ ഇനി നിരാശയൊന്നും വേണ്ട കാര്യമില്ല. നമ്മള്‍ വിചാരിച്ചാല്‍ കുടവയറും, പൊണ്ണത്തടിയുമെല്ലാം കുറയ്ക്കാന്‍ സാധിക്കും. നമ്മുടെ ഡയറ്റില്‍ അതിനായി ചില മാറ്റങ്ങളാണ് കൊണ്ടുവരേണ്ടത്. ദിവസവും കഴിക്കാം നെല്ലിക്ക. കാല്‍സ്യം, ഇരുമ്പ്, വിറ്റാമിന്‍ സി എന്നിവ വന്‍ തോതില്‍ നെല്ലിക്കയിലുണ്ട്. ഭാരം കുറയ്ക്കാന്‍ വേഗത്തില്‍ സാധിക്കും.

നെല്ലിയ്ക്ക് ഇനിയും ഗുണങ്ങൾ ഏറെയാണ്. നമ്മുടെ ചര്‍മത്തെ തിളങ്ങി നില്‍ക്കാനും, അതുപോലെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും നെല്ലിക്ക സഹായിക്കും.
നെല്ലിക്ക കഴിക്കുന്ന ശീലമില്ലെങ്കില്‍ തീര്‍ച്ചയായും അത് കഴിച്ച് തുടങ്ങണം. നെല്ലിക്ക എങ്ങനെ വേണമെങ്കിലും കഴിക്കാം എന്നതാണ് ഏറ്റവും ഗുണകരം.

നെല്ലിക്ക നമുക്ക് ജ്യൂസായും, നെല്ലിക്ക പൊടിയായും, പാകം ചെയ്യാതെയും കഴിക്കാം. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. പക്ഷേ ആളുകള്‍ നെല്ലിക്ക ജ്യൂസാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ആരോഗ്യം, ചര്‍മം, മുടിയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്നിവ നെല്ലിക്ക കഴിക്കുന്നത് കൊണ്ട് മാറി കിട്ടും. നെല്ലിക്കയുടെ ജ്യൂസാണ് നമ്മുടെ ഭാരം കുറയ്ക്കാനും, കൊഴുപ്പിനെ അകറ്റാനും ഏറ്റവും മികച്ച ജ്യൂസ്.

ആന്റിഓക്‌സിഡന്റുകളും, ഫൈബറുകളും ധാരാളം അതില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയുടെ കലവറയായത് കൊണ്ട് നമ്മുടെ ശരീരപോഷണത്തെ ഇത് വേഗത്തിലാക്കും. അതിലൂടെ ശരീരത്തിലെ കൊഴുപ്പിനെ വേഗത്തില്‍ ഇല്ലാതാക്കും. ദഹനത്തെ നിയന്ത്രിച്ച് ഭാരം കുറയ്ക്കാനും നെല്ലിക്ക സഹായിക്കും. ഫൈബര്‍ കൊണ്ട് സമ്പന്നമായ ഫ്രൂട്ടായിട്ടാണ് നെല്ലിക്ക അറിയപ്പെടുന്നത്. ദീര്‍ഘനേരത്തേക്ക് നമ്മുടെ വയര്‍ നിറഞ്ഞിരിക്കുന്നത് പോലെ അനുഭവപ്പെടും. അതാണ് നെല്ലിക്കയുടെ ഗുണം. അമിതമായി ഭക്ഷണം കഴിക്കുന്നതിനെയും ഇത് നിയന്ത്രിക്കും. നമുക്ക് മതിയെന്ന് തോന്നുമ്പോള്‍ ഭക്ഷണം നിര്‍ത്തിപ്പോകും. ഇതെല്ലാം നെല്ലിക്കയുടെ ഗുണങ്ങളാണ്. നമ്മുടെ ദഹനവ്യവസ്ഥിതിയെ മൊത്തത്തില്‍ മികച്ചതാക്കി മാറ്റും. കാരണം അല്‍ക്കലീന്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ശുദ്ധീകരിക്കും. നമ്മുടെ ദഹന വ്യവസ്ഥയെയും ശക്തിപ്പെടുത്തും. ഫൈബര്‍ അതുപോലെ ഭാരം കുറയ്ക്കുന്ന കാര്യത്തില്‍ ഏറെ ആവശ്യമുള്ളതുമാണ്.

നെല്ലിക്കയില്‍ പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താനുള്ള ഘടകങ്ങളുണ്ട്. ക്രോമിയം ഇവയിലുണ്ട്. ഇതാണ് രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നത്. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ ഗ്ലൂക്കോസിനെ അമിതമായി കുതിച്ചുയരാതെ സഹായിക്കാന്‍ നെല്ലിക്കയ്ക്ക് സാധിക്കും. പ്രമേഹത്തില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിച്ച് നിര്‍ത്താന്‍ സാധിക്കുന്നതും നെല്ലിക്കയ്ക്കാണ്.

ശരീര പോഷണത്തെയും ഇവ സഹായിക്കും. വേഗത്തില്‍ ശരീരത്തിലെ കാര്യങ്ങള്‍ ദഹിച്ചാല്‍ അതുപോലെ വേഗത്തില്‍ കലോറികളും കുറഞ്ഞ് കിട്ടും. ആന്റിഓക്‌സിഡന്റുകളും ധാരാളം ഇവയില്‍ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് ഭാരം കുറയ്ക്കാന്‍ നെല്ലിക്ക തന്നെ ഉത്തമം എന്ന് പറയുന്നത്.