ഒ.പി ടിക്കറ്റെടുക്കാന്‍ വരിനിന്നു, കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
കുറ്റ്യാടി: കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ഒ.പി ടിക്കറ്റെടുക്കാന്‍ വരിനിന്ന യുവതിയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ചയാഴ്ചയാണ് സംഭവം നടന്നത്.
ഊരത്ത് കാരങ്കോട്ട് ലീലയുടെ രണ്ടു പവന്‍ മാലയാണ് മോഷ്ടിച്ചത്. ഒ.പി ടിക്കറ്റിന് വരിനില്‍ക്കുകയായിരുന്ന ലീലയുടെ മാല രണ്ടു യുവതികള്‍ ചേര്‍ന്ന് പൊട്ടിച്ചുകൊണ്ടുപോകുകയായിരുന്നു. തന്ത്രപരമായി മാലപൊട്ടിക്കുന്ന രംഗങ്ങള്‍ ആശുപത്രിയിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
മോഷണം കാണാതിരിക്കാന്‍ ഒരു യുവതി മറയായി നില്‍ക്കുകയും മറ്റേ യുവതി മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. മാസ്‌ക് ധരിച്ചെത്തിയ മോഷ്ടാക്കള്‍ തന്നെ കൃത്രിമ തിരക്കുമുണ്ടാക്കിയതായും മറ്റു രോഗികള്‍ പറയുന്നു. മറ്റൊരു കുട്ടിയുടെ പാദസരം നഷ്ടപ്പെട്ടതായും പരാതിയുണ്ട്.[