ആലുവയില്‍ പുഴയിലേക്ക് ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പുറകെ ചാടി; 17കാരന് ദാരുണാന്ത്യം
ആലുവ: ആലുവയില്‍ പുഴയിലേക്ക് ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചാടിയ 17 വയസുകാരന്‍ മരിച്ചു. മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് മരണം.
തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. പുഴയിലേക്ക് ചാടിയ പെണ്‍കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി അഖിലയാണ് രക്ഷപ്പെട്ടത്.
പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഗൗതമിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.