തിറകളും കനലാട്ടവും മാര്‍ച്ച് 24ന്; പെരുവട്ടൂര്‍ ചാലോറ ധര്‍മ്മശാസ്ത്ര കുട്ടിച്ചാത്തന്‍ ക്ഷേത്രോത്സവം കൊടിയേറി


കൊയിലാണ്ടി: പെരുവട്ടൂര്‍ ശ്രീ ചാലോറ ധര്‍മ്മശാസ്ത്ര കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് കൊടിയേറി. ബ്രഹ്‌മശ്രീ അണ്ടലാട്ട് മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്തിലായിരുന്നു കൊടിയേറ്റം നടന്നു.

മാര്‍ച്ച് 23: വ്യാഴം കാലത്ത് ശാസ്താവിന് ബിംബശുദ്ധികള്‍, ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍ വൈകിട്ട് 7 മണി സര്‍പ്പ ബലിയും സര്‍പ്പപൂജയും.

മാര്‍ച്ച് 24: ന് വെള്ളി കാലത്ത് ശാസ്താവിന് 25 കലശവും ശ്രീഭൂതബലിയും നവകം, പഞ്ചഗവ്യം, വിശേഷാല്‍ പൂജകള്‍, എടുപ്പ് തയ്ക്കല്‍, പൂങ്കുട്ടിച്ചാത്തന്‍ വെള്ളാട്ട്, തുടര്‍ന്ന് അന്നദാനം വൈകിട്ട് പൂങ്കുട്ടിച്ചാത്തന്‍ തിറ, ദീപാരാധന, നിരവധി തിറകള്‍ ശനിയാഴ്ച പുലര്‍ച്ചെ കനലാട്ടം, വേട്ടയ്‌ക്കൊരുമകന്‍ തിറ, തനിയാടന്‍ തിറ.mid4]