അമിത വണ്ണം കാരണം ബുദ്ധിമുട്ടുന്നുണ്ടോ? ചിട്ടയായ ശീലത്തിലൂടെ നിയന്ത്രിക്കാം


അമിത വണ്ണവും ശരീര ഭാരം കൂടുന്നതും പലപ്പോഴും നിങ്ങളിൽ ചിലരെയൊക്കെ ബുദ്ധിമുട്ടിക്കുന്നുണ്ടാകും. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ശരീര ഭാരം കൂടുന്നത്. അതിനാൽ കാരണം കണ്ടെത്തിയ ശേഷം കൃത്യമായ രീതിയിൽ പരിഹരിക്കുകയാണ് വേണ്ടത്.

 

കൃത്യമായ ഭക്ഷണരീതിയിലൂടെ വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സാധിക്കും. തടി കൂടുന്നതും നമ്മുടെ ഭക്ഷണരീതിയും തമ്മിൽ വലിയ രീതിയിൽ ബന്ധമുണ്ട്. അതിനാൽ കൃത്യമായ, ക്രമമായ ഡയറ്റ് ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദ്ദേശപ്രകാരം പിന്തുടരുക.

 

എണ്ണയിൽ പൊരിച്ചതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണം അമിതമായി കഴിയ്ക്കുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. അമിത വണ്ണം മൂലം ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ. പല കാരണങ്ങൾ കൊണ്ടും വണ്ണം കൂടാം. കാരണം കണ്ടെത്തി പരിഹരിക്കുകയാണ് പ്രധാനമായി ചെയ്യേണ്ടത്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാൻ കഴിയൂ. നിങ്ങൾ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ കലോറിയും കാർബോഹൈഡ്രേറ്റും വളരെ കുറഞ്ഞ ഭക്ഷണങ്ങളാണ് ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാം.

 

പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കും. കൂടാതെ വ്യായാമം ചെയ്യാനുള്ള ഊർജം ഇവ പ്രധാനം ചെയ്യും. പഞ്ചസാരയുടെ ഉപയോഗവും കുറയ്ക്കുന്നതും നല്ലതാണ്. ഉയർന്ന അളവിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ ചാടുന്നതിന് കാരണമാകും.

 

ശരീരഭാരം കുറയ്ക്കാൻ ഈ ടിപ്സ് നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.

 

1.കൃത്യസമയത്ത് ഭക്ഷണം കഴിക്കുക.

 

2.ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക. സാവധാനം ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

 

3. ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ഉപയോഗിക്കാതിരിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേയ്ക്ക് നയിക്കും.

 

4. കൃത്യമായ അളവിൽ മാത്രം ഭക്ഷണം പ്ലേറ്റിലെടുക്കാൻ ശ്രദ്ധിക്കുക.

 

5. വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് മിക്കപ്പോഴു അനാവശ്യമായ വിശപ്പ് കുറയ്ക്കാൻ സഹായിക്കും.