അന്താരാഷട്ര കടുവാ ദിനാചരണം; മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായ് ബോധവല്‍ക്കരണ ക്ലാസ് ഒരുക്കി


Advertisement

മേപ്പയ്യൂര്‍: ജൂലൈ 29 അന്താരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ച് മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും, മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രീന്‍ കേറ്റഡ് കോര്‍പും സംയുക്തമായാണ് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തിയത്.

Advertisement

ഹെഡ്മാസ്റ്റര്‍ നിഷിദ് കെ ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റന്‍ ഗൗതം കൃഷ്ണ അധ്യക്ഷനായി. റിട്ടയേഡ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി സുരേഷ് ക്ലാസ്സെടുത്തു.

Advertisement

വിജ്ഞാന വ്യാപന വിഭാഗം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബവീഷ്, എസ്.ആര്‍.ജി കണ്‍വീനര്‍ ഷൈജ കെ.ഒ, കുമാരി ആരാദ്യ, ഗ്രീന്‍ കേഡറ്റ് കോര്‍പ്‌സ് ചുമതലയുള്ള അധ്യാപകരായ സതീശന്‍ വി.പി, സുജില വി, സജിഷ പി എന്നിവര്‍ സംസാരിച്ചു. കുമാരി ഷിയോണ സ്വഗതം പറഞ്ഞു.

Advertisement

summary: an awareness class was conducted for the students of Meppayur govt hss students on tiger day