അനുവദനീമായതിലും അധികം മദ്യം കടത്താൻ ശ്രമം; വാഹന പരിശോധനയ്ക്കിടെ വേളം സ്വദേശിയായ യുവാവ് അറസ്റ്റിൽ


Advertisement

നാദാപുരം: സ്കൂട്ടിയിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി വേളം സ്വദേശി അറസ്റ്റിൽ. വേളം ശാന്തിന​ഗറിൽ നാഗത്ത് താഴെ കുനി വീട്ടിൽ ചാത്തു മകൻ മുരളിയാണ് അറസ്റ്റിലായത്. നാദാപുരം എക്സ്സൈസ് റേഞ്ച് പാർട്ടി തൊട്ടിൽപ്പാലം കടേക്കച്ചാൽ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിലാണ് യുവാവ് പിടിയിലായത്.

Advertisement

ഇയാളിൽ നിന്ന് ആറ് ലിറ്റർ കെ.എസ്.ബി.സി മദ്യം പിടികൂടി. മദ്യം കടത്താൻ ഉപയോ​ഗിച്ച സ്കൂട്ടിയും എക്സെെസ് കസ്റ്റഡിയിൽ എടുത്തു.

പരിശോധനയ്ക്ക് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി.മുരളിയുടെ നേതൃത്വം നൽകി. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗണേഷ്. കെ, ജയന്‍.കെ.കെ, ഷിരാജ്.കെ, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.

Advertisement
Advertisement

Summary: Velam native arrested with liquor at nadapuram