വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു


തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണിപ്പോൾ. മന്ത്രിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.

ഞായറാഴ്‌ച അവസാനിച്ച സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ 3 ദിവസവും ശിവന്‍കുട്ടി പങ്കെടുത്തിരുന്നു. സമ്മേളനത്തിനിടെ എംഎല്‍എ ഐ.ബി സതീഷ് ഉള്‍പ്പെടെ രണ്ട് പ്രതിനിധികള്‍ക്ക് രോഗം റിപ്പോർട്ട് ചെയ്തിരുന്നു.