ലോറിയെ മറികടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് വെട്ടിച്ചു; പാലക്കാട് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)


പാലക്കാട്: ദേശീയപാതയില്‍ കുഴല്‍മന്ദം വെള്ളപ്പാറയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ് (24), കാസര്‍കോഡ് സ്വദേശി സാബിത്ത് (23) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്.

അശ്രദ്ധമായി ഓടിച്ച കെ.എസ്.ആര്‍.ടി.സി ബസ്സാണ് അപകടത്തിന് കാരണമായത്. ബസിനും ലോറിക്കും ഇടയിലൂടെ ബൈക്ക് പോകുമ്പോള്‍ പെട്ടെന്ന് കെ.എസ്.ആര്‍.ടി.സി വലത്തോട്ട് നീങ്ങുകയായിരുന്നു.

അതോടെ ബസിനും ലോറിക്കുമിടയില്‍പ്പെട്ട് ഞെരുങ്ങുകയും ബൈക്ക് ബസിന്റെ അടിയിലേക്ക് വീഴുകയുമായിരുന്നു. ഇതറിഞ്ഞിട്ടും ബസ് മുന്നോട്ട് എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വടക്കാഞ്ചേരി ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസാണ് അപകടമുണ്ടാക്കിയത്. ലോറിയും ബസും കുഴല്‍മന്ദം പൊലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടിട്ടുണ്ട്.

അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പിന്നിലുണ്ടായിരുന്ന കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്.

വീഡിയോ കാണാം: