നാടിന്റെ ആഘോഷമായി പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്ര മഹോത്സവം


പെരുവട്ടൂർ: നാടിന്റെ ആഘോഷമായി പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്ര മഹോത്സവം. പാരമ്പര്യമായി നടത്തി വരുന്ന കലശം വരവ് പരിച കണ്ടി ആഘോഷ വരവ് എന്നീ വരവുകളും വിവിധ തിറകളും ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്നു.

വലിയതിറ, ചെറിയതിറ, പെരില്ലാതോൻ തിറ, ചാന്ത്തിറ എന്നീ തിറകളാണ് ക്ഷേത്രത്തിൽ നിറഞ്ഞാടിയത്. ബ്രദേഴ്‌സ് പെരുവട്ടൂർ വാട്സാപ്പ് കൂട്ടായ്മ അവതരിപ്പിച്ച ആകാശ വിസ്മയം ചൈനീസ് ഡിസ്പ്ലേ ശ്രദ്ധേയമായി.