കാറിൽ ലോറിയിടിച്ച് നന്തിയിൽ വൻ അപകടം; ഗുരുതരമായ പരുക്കുകളോടെ കാർ യാത്രികൻ


നന്തി: കാറിൽ ലോറിയിടിച്ച് നന്തിയിൽ വൻ അപകടം. അപകടത്തിൽ പെട്ട വ്യക്തിയുടെ അവസ്ഥ ഗുരുതരം. കാപ്പാട് സ്വദേശിയാണ് അപകടത്തിൽപെട്ടത്.

അപകടത്തിൽ ഒരു ബൈക്ക് യാത്രികനും പരുക്കേറ്റു. കാറിലുണ്ടായിരുന്ന ആളുടെ അവസ്ഥ ഗുരുതരമാണെന്ന് ഒപ്പമുള്ളവർ പറഞ്ഞു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വാഹനം പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്.

ഹൈവേ പോലീസ് സംഭവമറിഞ്ഞ ഉടനെ തന്നെ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടതായി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഫയർ ഫോഴ്‌സും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.