‘കെ റെയിലിനെതിരെ ടി.ടി ഇസ്മായില്‍ തുടക്കമിട്ട കാട്ടിലെപ്പീടിക സമരമാണ് ഇന്ന് കേരളമാകെ പടര്‍ന്നുപന്തലിച്ചത്’; ഇസ്മായില്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കരുത്തുപകര്‍ന്ന വ്യക്തിത്വമെന്ന് കൊയിലാണ്ടി നഗരസഭാ പ്രതിപക്ഷ നേതാവ്


കൊയിലാണ്ടി: കെ റെയിലിനെതിരെ ടി.ടി ഇസ്മായില്‍ തുടക്കമിട്ട കാട്ടിലെപ്പീടിക സമരമാണ് ഇന്ന് കേരളമാകെ പടര്‍ന്നുപന്തലിച്ചതെന്ന് കൊയിലാണ്ടി നഗരസഭാ പ്രതിപക്ഷ നേതാവ് വി.പി ഇബ്രാഹിം കുട്ടി പറഞ്ഞു. ചെറുപ്പം മുതലേ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ച പരിചയവും മികച്ച നേതൃ പാടവവുമുള്ള വ്യക്തിയാണ് ഇസ്മായിലെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ വിഷയത്തെ കേരളം അതിനെ ഗൗരവത്തോടെ കാണാത്ത സമയത്ത് സ്വന്തം പ്രദേശത്തെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് അതിനെതിരെ പോരാട്ടം തുടങ്ങിയ ആളാണ് ടി.ടി ഇസ്മായില്‍. ഇന്നലെ ആ സമരം 500 ദിവസം പൂര്‍ത്തിയാക്കി. പരിസ്ഥിതി, രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ നിന്നുള്ള പ്രമുഖരെ നിരന്തരം പങ്കെടുപ്പിച്ചുകൊണ്ട് സമരത്തെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ ഇസ്മായിലിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പഠിക്കുന്ന കാലത്തേ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം ഇസ്മയില്‍ കാഴ്ചവെച്ചിരുന്നു. 1880-82 കാലത്ത് ഇസ്മയില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ അതേ കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു താന്‍. അക്കാലം മുതല്‍ക്കേ അദ്ദേഹത്തെ പരിചയമുണ്ട്. അന്ന് അദ്ദേഹം എം.എസ്.എഫിന്റെ പ്രവര്‍ത്തകനായിരുന്നു. പിന്നീട് ഫറൂഖ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കെയാണ് ഇസ്മയില്‍ രാഷ്ട്രീയ രംഗത്ത് സജീവമായതെന്നും അദ്ദേഹം ഓര്‍ക്കുന്നു.

തന്റെ സഹപാഠിയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കരുത്തു പകര്‍ന്ന വ്യക്തിത്വവുമാണ് ഇസ്മയിലെന്നും വി.പി ഇബ്രാഹിംകുട്ടി പറഞ്ഞു.

Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ അന്തിമ റൗണ്ടില്‍ കെ റെയില്‍ വിരുദ്ധ സമരസമിതിയുടെ അമരക്കാരനായ ടി.ടി ഇസ്മയിലും ഉള്‍പ്പെട്ടിട്ടുണ്ട്.

ടി.ടി ഇസ്മായിലിനെ തെരഞ്ഞെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഉടന്‍ വോട്ട് ചെയ്യൂ….