അത്തോളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് പറമ്പത്ത് പി. കെ. ബാലകൃഷ്ണൻ നായർ അന്തരിച്ചു


അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പറമ്പത്ത് പി.കെ ബാലകൃഷ്ണൻ നായർ അന്തരിച്ചു. എൺപ്പത്തെട്ടു വയസ്സായിരുന്നു. തലക്കുളത്തൂർ മാക്കഞ്ചേരി എ.യു. പി സ്കൂൾ റിട്ട അധ്യാപകനാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ആർ.എം.പി നേതാവായിരുന്നു.

ഭാര്യ: പാറയിൽ പത്മിനി.

മക്കൾ: ശ്രീജ (പ്രധാന അധ്യാപിക മാക്കഞ്ചേരി എ.യു.പി സ്കൂൾ), സജിത (ഡി.ഇ.ഒ പന്തലായിനി ബ്ലോക്ക്‌).
മരുമകൻ: കൃഷ്ണൻകുട്ടി (മലയമ്മ എ.യു.പി.സ്കൂൾ).