Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം; വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക്; ആദ്യഘട്ട വോട്ടിങ് രാത്രി പത്തുമണിവരെ മാത്രം, നിങ്ങളുടെ വാര്‍ത്താ താരത്തെ തെരഞ്ഞെടുക്കാന്‍ ഇപ്പോള്‍ വോട്ട് ചെയ്യൂ


കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും ചേര്‍ന്ന് അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ ആദ്യഘട്ട വോട്ടിങ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് രാത്രി കൃത്യം പത്ത് മണിക്ക് തന്നെ വോട്ടിങ് അവസാനിക്കും. പത്ത് മണിക്ക് ശേഷം വായനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകില്ല. വളരെ ആവേശകരമായ മത്സരമാണ് അവസാനഘട്ടത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

മികച്ച പ്രതികരണമാണ് 2021 ലെ കൊയിലാണ്ടിയുടെ വാര്‍ത്താതാരത്തെ കണ്ടെത്താനുള്ള പരിപാടിക്ക് വായനക്കാരില്‍ നിന്ന് ലഭിച്ചത്. വോട്ടിങ്ങിലും ഇതോടനുബന്ധിച്ച് ഞങ്ങള്‍ പ്രസിദ്ധീകരിച്ച പ്രത്യേക ഫീച്ചറുകളിലുമെല്ലാം ഇത് പ്രതിഫലിച്ചിരുന്നു. ആദ്യഘട്ട പട്ടികയില്‍ പതിനാല് പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ ഓരോരുത്തരും ഓരോ തരത്തില്‍ വാര്‍ത്താ താരങ്ങളാണ്. അതില്‍ കൂടുതല്‍ വായനക്കാര്‍ വാര്‍ത്താതാരമായി തെരഞ്ഞെടുക്കുന്ന വ്യക്തിയെയാണ് പരിപാടിയിലൂടെ കണ്ടെത്തുന്നത്.

നിങ്ങള്‍ ഇനിയും വോട്ട് ചെയ്തില്ല എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തൂ…..

ആദ്യഘട്ട വോട്ടിങ് പൂര്‍ത്തിയായാല്‍ വോട്ടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ നാല്‌ സ്ഥാനങ്ങളിലുള്ളവരെ കണ്ടെത്തി, അവരെ മാത്രം ഉള്‍പ്പെടുത്തി രണ്ടാം ഘട്ട അന്തിമ വോട്ടിങ് ആരംഭിക്കും. ഫെബ്രുവരി 20 വരെയാണ് ഈ വോട്ടിങ് നീണ്ടുനില്‍ക്കുക. ആദ്യഘട്ട വോട്ടിങ്ങിനെക്കാള്‍ ആവേശകരവും തീപ്പാറുന്നതുമാകും രണ്ടാം ഘട്ട വോട്ടിങ് എന്നാണ് വായനക്കാരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

നിലവിലെ കണക്കുകള്‍ പ്രകാരം ടി.ടി.ഇസ്മായിലാണ് വോട്ടിങ്ങില്‍ ഒന്നാമതുള്ളത്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അദ്ദേഹം രണ്ടാം ഘട്ട വോട്ടിങ്ങില്‍ ഉള്‍പ്പെടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കെ-റെയില്‍ വിരുദ്ധ സമര സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ജില്ലയിലെ മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ് എന്ന നിലയിലും ജനകീയനാണ് അദ്ദേഹം. അദ്ദേഹത്തിനു പുറമേ സന്ധ്യകുറുപ്പ്, കൊല്ലം ഷാഫി, കാനത്തില്‍ ജമീല എന്നിവരാണ് ആദ്യ നാലുപേരിലുള്ളത്.

വോട്ടിലെ നമ്പറുകള്‍ എല്ലാം നൈമിഷികമാണ്. കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് അവ മാറിമറിയാം. അതിനാല്‍ തന്നെ ആരെല്ലാമാണ് Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം പരിപാടിയുടെ അന്തിമ പട്ടികയില്‍ ഇടം പിടിക്കുക എന്ന് ഇപ്പോള്‍ പറയുക അസാധ്യമാണ്. അതിനായി നമുക്ക് കാത്തിരിക്കാം.

നിങ്ങള്‍ ഇതുവരെ വോട്ട് ചെയ്തില്ല എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് വിലയേറിയ വോട്ട് ഉടന്‍ രേഖപ്പെടുത്തി Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയില്‍ പങ്കാളിയാവൂ….

നിങ്ങള്‍ ഇനിയും വോട്ട് ചെയ്തില്ല എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തൂ…..

വാർത്താ താരത്തെ കണ്ടെത്താനുള്ള ആദ്യ ഘട്ട വോട്ടിങ്ങിനായുള്ള പട്ടികയിൽ ഉൾപ്പെട്ട പതിനാല് പേർക്കും ലഭിച്ച വോട്ടുകളുടെ എണ്ണം താഴെ കാണാം.