അടൂര്‍ ബൈപ്പാസില്‍ വിവാഹ ചടങ്ങിന് പോയവര്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു; അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)


പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഏഴ് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും കരയിലെത്തിച്ചു.

കൊല്ലം ആയൂര്‍ സ്വദേശികളായ ഇന്ദിര, ശ്രീജ, ശകുന്തള എന്നിവരാണ് മരിച്ചത്. വണ്ടി ഓടിച്ചിരുന്ന ആയൂര്‍ എ.കെ.ജി മുക്ക് ഹാപ്പി വില്ലയില്‍ ശരത് (35) ആണ് വണ്ടിയോടിച്ചിരുന്നത്. ഇദ്ദേഹം ഉള്‍പ്പെടെ നാല് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


അപകടത്തിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ദൃശ്യങ്ങൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ബുധനാഴ്ച ഉച്ചയ്ക്ക് 1:15 ഓടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് ഹരിപ്പാട്ടേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. കനാലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ കാര്‍ വെള്ളത്തിലൂടെ ഒഴുകി കനാലിലെ ഒരു പാലത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

അപകടമുണ്ടായി ഉടന്‍ തന്നെ അഞ്ച് പേരെ നാട്ടുകാരും അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തെടുത്തു. ബാക്കി രണ്ട് പേരെ പിന്നീടാണ് കരയിലെത്തിച്ചത്.

അടുത്ത ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട പുടവ കൊടുക്കല്‍ ചടങ്ങിന് പോയവരാണ് കാറിലുണ്ടായിരുന്നത്. അടൂര്‍ ഹോളി ക്രോസ് ജങ്ഷനില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ എം.സി റോഡ് മറികടന്നാണ് കനാലിലേക്ക് മറിയുകയായിരുന്നു. കാര്‍ ഒഴുകി പാലത്തില്‍ കുടുങ്ങിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.

അപകടത്തിന്റെ വ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ അമിതവേഗതയിലായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാവുന്നത്. കാര്‍ അപകടത്തില്‍ പെടുന്നതിന്റെയും തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനങ്ങളുടെയും ദൃശ്യങ്ങള്‍ താഴെ കാണാം.

വീഡിയോ: