സുഹൃത്ത് പുഴയില്‍ മുങ്ങിത്താഴുന്നത് കണ്ടതോടെ രക്ഷിക്കാനായി ഇറങ്ങി; പൂനൂര്‍പ്പുഴയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു


Advertisement

ബാലുശേരി: പുഴയില്‍ മുങ്ങിത്താഴ്ന്ന സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൂനൂര്‍പ്പുഴയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കുരുവട്ടൂര്‍ പൊയില്‍താഴം പുതിയോട്ടില്‍ ഹിരണ്‍ ചന്ദ്ര (17) ആണ് മരിച്ചത്.

വെള്ളിയാഴ്ച പകല്‍ പതിനൊന്നോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പൂനൂര്‍പുഴയില്‍ ഇരുമ്പന്‍ കുറ്റിക്കല്‍ കടവില്‍ കുളിക്കാന്‍ പോയതായിരുന്നു.

Advertisement

പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ശനിയാഴ്ച പകല്‍ 12ന് വീട്ടുവളപ്പില്‍ നടക്കും.

Advertisement

ബാലസംഘം കക്കോടി ഏരിയാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ കുരുവട്ടൂര്‍ ഈസ്റ്റ് ലോക്കല്‍ ജോയിന്റ് സെക്രട്ടറിയുമാണ്. ഡി.വൈ.എഫ്.ഐ പൊയില്‍ത്താഴം യൂണിറ്റ് കമ്മിറ്റി അംഗമാണ്.

Advertisement

അച്ഛന്‍: ഷിനോജ് ചന്ദ്ര. അമ്മ: കെ.ടി.സിന്ധിത (സി.പി.എം കുരുവട്ടൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം. കുരുവട്ടൂര്‍ പഞ്ചായത്ത് മുന്‍ സി.ഡിഎസ് ചെയര്‍പേഴ്‌സണ്‍). സഹോദരങ്ങള്‍: കിരണ്‍ചന്ദ്ര.