ശങ്കവന്നാല്‍ ആശങ്ക വേണ്ട; ശുചിമുറി സൗകര്യത്തോടെയുള്ള വഴിയോര വിശ്രമകേന്ദ്രം ഇനി പയ്യോളിയിലും


പയ്യോളി: യാത്രക്കിടയില്‍ അല്‍പനേരം ഇടവേളയെടുത്ത് വിശ്രമിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിന് അവസരമൊരുക്കി വഴിയോര വിശ്രമകേന്ദ്രം പയ്യോളിയിലും പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭയില്‍ പുതുതായി നിര്‍മ്മിച്ച വിശ്രമ കേന്ദ്രം കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ, നവകേരളം ഇന്റേൺ, ജനപ്രതിനിധികൾ,പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷനായ ചടങ്ങിൽ ഹെൽത്ത്‌ സൂപ്പർവൈസർ ടി.ചന്ദ്രൻ സ്വാഗതവും ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രജീഷ് കുമാർ.എം നന്ദി പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം.ഹരിദാസൻ,  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.വിനോദ്, പ്രോഗ്രാം ഓഫീസർ ശുചിത്വ മിഷൻ കൃപ വാര്യർ, അസ്സി കോർഡിനേറ്റർ ശുചിത്വ മിഷൻ കെ.സി. രാധാകൃഷ്ണൻ,  രവി കുറുമണ്ണിൽ, അനീഷ് മാസ്റ്റർ, ഷഫീഖ് പുത്തൻ പുരയിൽ, പി.ടി.രാഘവൻ, പ്രഭാകരൻ പ്രശാന്തി എന്നിവർ ചടങ്ങില്‍ ആശംസകൾ അർപ്പിച്ചു.