കുടുംബാം​ഗങ്ങൾക്കൊപ്പം കുളിക്കാനിറങ്ങി; പെരുവണ്ണാമൂഴി റിസര്‍വോയറില്‍ യുവാവ് മുങ്ങിമരിച്ചു


കൂരാച്ചുണ്ട്: കല്ലാനോട് അകമ്പടിത്താഴെ ഭാഗത്ത് പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ ഭാഗമായ സ്ഥലത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കോഴിക്കോട് കോവൂര്‍ സ്വദേശിയുമായ പുല്ലൂരാംപാറ പന്തലാടിക്കല്‍ ടോമിയുടെ മകന്‍ അമല്‍ ടോമി (27) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. അമലിന്റെ ഭാര്യ മീരയുടെ കല്ലാനോട്ടുള്ള മുറിഞ്ഞകല്ലേല്‍ വീട്ടിലെത്തിയ അമല്‍ വീട്ടുകാരോടൊപ്പം പുഴയിലെത്തി കുളിക്കുന്നതിനിടെയാണ് അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: മീര ബേബി കല്ലാനോട് മുറിഞ്ഞകല്ലേല്‍ കുടുംബാംഗം. അമ്മ: റെജിന സഹോദരി: അഞ്ജു. സംസ്‌ക്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ദേവഗിരി സെയ്ന്റ് ജോസഫ്‌സ് പള്ളിയില്‍.