ഭക്ഷ്യവിഷബാധയെന്ന് സംശയം; പാപ്പിനിശ്ശേരിയിൽ ഏഴ് വിദ്യാർത്ഥികൾ ആശുപത്രിയിൽ


പാപ്പിനിശ്ശേരി: ഭക്ഷ്യവിഷബാധയെ തുടർന്ന് ഏഴ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചിറക്കൽ നിത്യാനന്ദ ഭവൻ സ്കൂളിലെ വിദ്യാർഥികളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. ഉച്ചഭക്ഷണത്തിനായി വീടുകളിൽ നിന്നും കൊണ്ടുവന്ന പൊറോട്ട, ചിക്കൻ , മയോണൈസ് എന്നീ ഭക്ഷണ സാധനങ്ങൾ പങ്കിട്ടു കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് വിവരം.പാപ്പിനിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് വിദ്യാർഥികളുളളത്.ആരുടെയും നില ഗുരുതരമല്ല.