വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം വയറിന് അസ്വസ്ഥത അനുഭവപ്പെട്ടു; തൃശൂരില്‍ വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് 52 കാരന് മരിച്ചു
തൃശൂര്‍: വയറിളക്കവും ഛര്‍ദ്ദിയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 52 കാരന് മരിച്ചു. ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പ്രകാശന് ആണ് മരിച്ചത്.
ഭക്ഷ്യവിഷബാധ മൂലമാകാം മരണമെന്നാണ് സംശയം. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം പ്രകാശനും മക്കള്‍ക്കും വയറിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമാണ് മരണകാരണം വ്യക്തമാകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.