റോഡിൽ ഓട്ടോ തടഞ്ഞു നിർത്തി മര്‍ദ്ദനം, കുറ്റ്യാടിയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്; പ്രതിഷേധിച്ച് തൊഴിലാളികള്‍


കുറ്റ്യാടി: കുറ്റ്യാടിയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് നേരെ അതിക്രമം. കായക്കൊടി മൂരിപ്പാലം എടകൂടത്തിൽ ബഷീർ (47)നാണ് മർദ്ദനമേറ്റത്. ബഷീറിന് നേരെയുള്ള മര്‍ദ്ദനെ പ്രത്യകിച്ച് കാരണങ്ങളൊന്നും കൂടാതെയാണ് ബഷീറിനെ മര്‍ദ്ദിച്ചത് എന്ന് ചൂണ്ടിക്കാട്ടി സിഐടിയു തൊഴിലാളികളുടെയും സംയുക്ത തൊഴിലാളി യൂണിയന്റെയും ഭാഗത്ത് നിന്ന് വ്യാപര പ്രതിഷേധം ഉയരുന്നുണ്ട്.

ശനിയാഴ്ച രാവിലെ 10.30 ന് തളീക്കര കാഞ്ഞിരോളിയിലെ സഹോദരിയുടെ വീട്ടിൽ നിന്ന് മൂരിപ്പാലത്ത് സ്വന്തം വീട്ടിലെക്ക് പോകുമ്പോഴായിരുന്നു സംഭവം.ബൈക്കിലെത്തിയ പരവൻ്റെവിട ഫവാസ് (22) മൂരിപ്പാലം റോഡിൽ ഓട്ടോ തടഞ്ഞു നിർത്തി അകാരണമായി മർദ്ദിക്കുകയായിരുന്നെന്നാണ് ബഷീർ പൊലീസില്‍ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. മർദ്ദനത്തിൽ മുക്കിനും കൈക്കുംസാരമായി ബഷീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ സിഐടിയു കുറ്റ്യാടി ഓട്ടോ സെക്ഷൻ അംഗമായ ബഷീറിന് എതിരെ നടന്ന മർദ്ദനത്തിൽ പ്രതിഷേധിച്ച് സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ കുറ്റ്യാടിയിലും തളീക്കരയിലും പ്രതിഷേധ പ്രകടനം നടത്തി. സംയുക്ത തൊഴിലാളി യൂനിയനും പ്രതിഷേധിച്ചു.

കുറ്റ്യാടി ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റു ചെയ്യണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത തൊഴിലാളി യൂനിയൻകുറ്റ്യാടിയിൽ പ്രതിക്ഷേധ പ്രകടനവും യോഗവും പി.പി.ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ.പി.കരുണാകരൻ അധ്യക്ഷനായി. കെ.സുജി, കെ.കെ.വിനീഷ്, പി.പി.നകുലൻ, ഇ.കെ.ബൈജു, റഫീഖ് ദേവർ കോവിൽ എന്നിവർ സംസാരിച്ചു.

ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ചതായുള്ള പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കുറ്റ്യാടി പൊലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.