റിട്ട:റെയില്‍വേ ഉദ്യോഗസ്ഥന്‍ മടപ്പള്ളി കരിയാട് മീത്തല്‍ കെ.എം ബാലകൃഷ്ണന്‍ നായര്‍ വാളൂരിലെ മകളുടെ വീട്ടില്‍ അന്തരിച്ചു


മുളിയങ്ങല്‍: റിട്ട: റെയില്‍വേ ഉദ്യോഗസ്ഥന്‍ മടപ്പള്ളി കരിയാട് മീത്തല്‍ കെ.എം ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. എഴുപത്താറ് വയസ്സായിരുന്നു. വാളൂരിലെ മകളുടെ മൂത്തേടത്ത് വീട്ടില്‍ വെച്ചായിരുന്നു മരണം.

ഭാര്യ: ശാന്ത. മക്കള്‍: അജിത മൂത്തേടത്ത്, ശ്രീജ പൊയില്‍, പരേതനായ സജീവന്‍. മരുമക്കള്‍: സി.പി രവീന്ദ്രന്‍, എം.ടി ബാബു.

സഹോദരങ്ങള്‍: ദേവി അമ്മ പുറമേരി, കല്യാണി അമ്മ തലായി, നാരായണി അമ്മ മടപ്പള്ളി.