ചങ്ങരംകുളത്ത്‌ മുരിങ്ങയില പറിക്കാന്‍ പോയ വീട്ടമ്മയെ കുറുക്കന്‍ കടിച്ചു


ചങ്ങരംകുളം: മുരിങ്ങയില പറിക്കാന്‍ പോയ വീട്ടമ്മയ്ക്ക് കുറുക്കന്റെ കടിയേറ്റു. വ്യാഴാഴ്ച രാവിലെ 10മണിയോടെയായിരുന്നു സംഭവം.

കല്ലൂര്‍മ്മ സ്വദേശി തലേക്കര ബാലന്റെ ഭാര്യ സരോജിനിക്കാണ്(57) കുറുക്കന്റെ കടിയേറ്റത്.

പരിക്കേറ്റ സരോജനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.