നെഞ്ച് വേദനയെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ചു; കുറ്റ്യാടി വേളം സ്വദേശി ബഹ്‌റൈനില്‍ മരിച്ചു


കുറ്റ്യാടി: ബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കുറ്റ്യാടി വേളം കരിങ്ങാട്ടിയില്‍ വിനോദനാണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു.

നെഞ്ച് വേദനയെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബഹ്റൈനിലെ ദമസ്താനിലെ ക്രിസ്റ്റല്‍ ബേക്കറി ജീവനക്കാരനായിരുന്നു.

ഭാര്യ: നിഷ. മക്കള്‍: സ്‌നേഹ, ഹരിദേവ്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ച് വരികയാണ്.

summary: a native of kuttyadi velam died due to aheart attack in bahrain