ജോലി തിരഞ്ഞ് മടുത്തോ? വടകരയുള്‍പ്പെടെ ജില്ലയിലെ വിവിധയിടങ്ങളില്‍ താല്‍ക്കാലിക നിയമനം: വിശദാംശങ്ങള്‍ അറിയാം


Advertisement

കോഴിക്കോട്: വടകരയുള്‍പ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നു. യോഗ്യതകളും വിശദാംശങ്ങളും നോക്കാം.

Advertisement

വടകര പുതുപ്പണം ജെഎന്‍എം ജിഎച്ച്എസ്എസ്എസില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം ബയോളജി അധ്യാപക അഭിമുഖം നാളെ (12-06-2023) നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി രാവിലെ 10 മണിക്ക് സ്‌ക്കൂളില്‍ എത്തിച്ചേരേണ്ടതാണ്. വിവരങ്ങള്‍ക്ക് 2523460

കോഴിക്കോട് മീഞ്ചന്ത വൊക്കേഷണല്‍ എച്ച്എസ്എസില്‍ ഹൈസ്‌ക്കൂള്‍ സോഷ്യല്‍ സയന്‍സില്‍ അധ്യാപക അഭിമുഖം 12-06-2023ന് നടത്തുന്നു. വിവരങ്ങള്‍ക്ക് 0495 2320594

Advertisement

കോഴിക്കോട് കുണ്ടുങ്കല്‍ കാലിക്കറ്റ് ഗേള്‍സ് എച്ച്എസ്എസില്‍ വിഎച്ച്എസ്ഇ വിഭാഗം ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപക അഭിമുഖം 15-06-2023ന് രാവിലെ 11 മണിക്ക് നടത്തുന്നു.  വിവരങ്ങള്‍ക്ക് 9895188405

കോഴിക്കോട് കോര്‍പ്പറേഷന്റെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി നഴ്‌സുമാരെ നിയമിക്കുന്നു. അപേക്ഷ 23-06-2023ന് വൈകിട്ട് 4നകം ഹെല്‍ത്ത് വിഭാഗത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് www.kozhikodecorporation.lsgkerala.gov.in

Advertisement