ജോലി തിരഞ്ഞ് മടുത്തോ? ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നു; ഒഴിവുകളും വിശദാംശങ്ങളും അറിയാം
കോഴിക്കോട്: ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നു. യോഗ്യതകളും വിശദാംശങ്ങളും നോക്കാം.
കൊയിലാണ്ടി:എസ്.എ.ആര്.ബി.ടി.എം ഗവ. കോളജില്‍ ഫിസിക്സ് വിഷയത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ജൂണ്‍അഞ്ചിന് 11 മണിക്ക് നടത്തുന്ന കൂടിക്കാഴ്ചയില്‍ യു. ജി.സി നിഷ്കര്ഷിച്ചയോഗ്യതയുളളവരും കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖല കാര്യാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുളളവരുമായ ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം 10.30 ന് മുമ്പായി കോളജില്‍ ഹാജരാകണം
കായണ്ണ ഗവ യു .പി സ്കൂളില്‍ യു പി എസ് ടി തസ്തികയിലേക്ക് (എച്ച്.ടി.വി) ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ മെയ് 29ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളില്‍ വച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകേണ്ടതാണ്
കക്കട്ടില്‍: കുന്നുമ്മല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച മെയ് 30ന് 12 മണിക്ക് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
വടകര മണിയൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ഹൈസ്ക്കൂള് വിഭാഗത്തില്‍ ഹിന്ദി, മലയാളം അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 2023 മെയ് 29 ന് 10 മണിക്ക് സ്കൂളില്‍ വെച്ച് അഭിമുഖം നടത്തും.
വടകര പുത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (സീനിയര്‍), കംപ്യൂട്ടര്‍ സയന്‍സ് (സീനിയര്‍) എന്നീ വിഭാഗങ്ങളില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ളവര് യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മെയ്യ് 29ന് രാവിലെ 11 മണിക്ക് സ്കൂളില്‍ ഹാജരാകേണ്ടതാണ്.
വടകര മോഡല്‍ പോളി ടെക്നിക് കോളേജില്‍ കംമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങളില്‍ അധ്യാപക നിയമനം നടത്തുന്നു. മെയ് 29ന് നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ എത്തിച്ചേരേണ്ടതാണ്.