കോട്ടയത്ത് യുവാവിന്റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടു


Advertisement
കോട്ടയം: തലപ്പലം അമ്പാറയിൽ യുവാവിന്റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടു. 48 വയസുകാരിയായ ഭാർഗവിയാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന യുവാവ് കൊച്ചുപുരക്കൽ ബിജുമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചയാണ് കൊലപാതകം നടന്നത്.
Advertisement

ഇന്നലെ ഇരുവരും ചേർന്ന് മദ്യപിക്കുകയും തർക്കമുണ്ടാവുകയും ചെയ്‌തു. ഇതിനിടയിൽ വീട്ടിലുണ്ടായിരുന്ന പാര ഉപയോഗിച്ച് ബിജു ഭാർഗവിയെ അടിക്കുകയായിരുന്നു. സംഭവ ശേഷം ബിജു സ്റ്റേഷനിലെത്തി കൊലപാതക വിവരം പൊലീസിനെ അറിയിച്ചു.

Advertisement

രണ്ട് വർഷമായി ഇരുവരും ബിജുവിൻ്റെ വീട്ടിൽ ഒരുമിച്ചാണ് താമസിക്കുന്നത്. നിയമ പരമായി വിവാഹിതരല്ലൊന്നാണ് ലഭിക്കുന്ന വിവരം.ഇരുവരും വെവ്വേറെ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്.

ബിജുവിന്റെ അമ്മ ഇവർക്കൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും ഇന്നലെ ബന്ധുവീട്ടിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മരിച്ച ഭാർഗവിയും ബിജുവും ബന്ധുക്കളാണ്.

Advertisement