കൊടുവള്ളിയില്‍ റബ്ബര്‍തോട്ടത്തില്‍നിന്ന് ഒട്ടുപാല്‍ മോഷണം; യുവാവ് അറസ്റ്റില്‍


Advertisement

കൊടുവള്ളി: റബര്‍തോട്ടത്തില്‍നിന്ന് ഒട്ടുപാല്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കോത്ത് കത്തറമ്മല്‍ വലിയപറമ്പ് നെല്ലിക്കുന്നുമ്മല്‍ റോബിന്‍ഷിത്ത്(22) ആണ് അറസ്റ്റിലായത്.

Advertisement

വലിയപറമ്പ് കരൂഞ്ഞിയിലെ റബ്ബര്‍തോട്ടത്തില്‍ നിന്ന് 100 കിലോ ഒട്ടുപാലാണ് ഇയാള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച ഒട്ടുപാല്‍ കൂടത്തായിയിലെ കടയില്‍ വില്‍പ്പന നടത്തിയിരുന്നു. കടയില്‍ നിന്നും ഒട്ടുപാല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisement

കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി.ചന്ദ്രമോഹന്‍, എസ്.ഐ. പി.പ്രകാശന്‍, സീനിയര്‍ സി.പി.ഒ.മാരായ ലിനീഷ്, അനൂപ് തറോല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement

താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

summery: police arrested a young man at koduvalli