കെ റെയിൽ വേണ്ട കേരളം മതി; സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കേരള സംരക്ഷണ ജാഥ കുറ്റ്യാടിയില്‍ സമാപിച്ചു
കുറ്റ്യാടി: കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയര്‍ത്തി സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി നിയോജ മണ്ഡലം കണ്‍വീനര്‍ ടി.സി. രാമചന്ദ്രന്‍ നയിച്ച കേരള സംരക്ഷണ ജാഥ കുറ്റ്യാടിയില്‍ സമാപിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുക, പശ്ചിമഘട്ടത്തെ സംരക്ഷിക്കുക, സമരക്കാരുടെ പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തിയത്. സമരസമിതി ചെയര്‍മാന്‍ എം.പി. ബാബുരാജ് ഉദ്ഘാടനം
ചെയ്തു.
ശ്രീജേഷ് ഊരത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മിനി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. എം.കെ. രാജന്‍,
ഹാഷിം നമ്പാടന്‍, ലത്തീഫ് ചുണ്ടയില്‍, വി.പി. ജമാല്‍, വി.കെ. ബാലകൃഷ്ണന്‍, എം.കെ. രവീന്ദ്രന്‍, ജാഥാ ലീഡര്‍ ടി.സി. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.