കാട്ടനപ്പേടിയില്‍ ബത്തേരി: നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ
ബത്തേരി: ബത്തേരി നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ. കാട്ടാന ജനവാസകേന്ദ്രത്തില്‍ ഇറങ്ങുകയും ആളുകളെ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ വനംവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭയിലെ പത്തുവാര്‍ഡുകളില്‍ സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ കാട്ടാനയിറങ്ങിയത്. നടുറോഡിലിറങ്ങിയത കാട്ടാന നടന്നുപോവുകയായിരുന്ന യാത്രക്കാരനെ തുമ്പിക്കൈ വീശിയടിച്ച് നിലത്തടിച്ചിരുന്നു. മെയിന്‍ റോഡിലൂടെ ഓടിനടക്കുകയും കെഎസ്ആര്‍ടിസി ബസിനു പിന്നാലെ ഓടുകയും ചെയ്തു. ഒരുമണിക്കൂറോളം കടകള്‍ക്കും ഹോട്ടലുകള്‍ക്കുമിടയിലൂടെ നടന്ന ആന നഗരത്തെ ഭീതിയിലാഴ്ത്തിയിരുന്നു.