കണ്ണൂരില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു; രണ്ടുപേര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജസീര്‍ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രി ആയിക്കര മത്സ്യ മാര്‍ക്കറ്റിനടുത്ത് വെച്ചാണ് കൊലപാതകമുണ്ടായത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റബീയ്, ഹനാന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജസീറിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലെ സിസി ടിവികള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.