ഒന്ന് മുതൽ ഒൻപത് വരെ ഇരുപത്തിയൊന്ന് മുതൽ ഓൺലൈൻ ക്ലാസ്
കോഴിക്കോട്: ഒമിക്രോൺ, കോവിഡ് അതി തീവ്ര വ്യാപനത്തെ തുടർന്ന് സ്കൂളുകൾ വീണ്ടും ഓൺലൈനിലേക്ക്. ഒന്ന് മുതൽഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസ്സുകൾക്കാണ് ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെ ക്ലാസുകൾ. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണോ വേണ്ടയോ എന്ന് പരിശോധിച്ച് തീരുമാനിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകുന്നതാണെന്നും അറിയിച്ചു.