ഈ അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ കൊളസ്ട്രോളൊന്ന് പരിശോധിക്കണം


ചെറുപ്രായത്തില്‍ തന്നെ ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കൊളസ്ട്രോള്‍ ഹൃദ്രോഗം ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. സിരകളില്‍ ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു.

നാം സ്വീകരിക്കുന്ന അനാരോഗ്യകരമായ ഭക്ഷണ രീതിയും ജീവിത രീതിയുമൊക്കെയാണ് കൊളസ്ട്രോള്‍ കൂടാന്‍ വഴിവെക്കുന്നത്. ഇത് നമ്മുടെ ധമനികളില്‍ കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു. കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണമായേക്കാവുന്ന അഞ്ച് ശീലങ്ങള്‍ ഇവയാണ്.

വ്യായാമില്ലായ്മ കൊളസ്ട്രോളിന്റെ അളവിനെ ദോഷകരമായി ബാധിക്കും. ഇത് ചീത്ത കൊളസ്ട്രോളിന്റെ വര്‍ദ്ധനവിന് കാരണമാകും. ദിവസവും 15 മിനുട്ടെങ്കിലും വ്യായാമം ചെയ്യുന്നത് ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചുവന്ന മാംസത്തിലും പാലുല്‍പ്പന്നങ്ങളിലും കാണപ്പെടുന്ന പൂരിതവും ട്രാന്‍സ് ഫാറ്റുകളുമാണ് നമ്മുടെ ധമനികളില്‍ ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവിന് പിന്നിലെ പ്രധാന കാരണം. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ക്ക് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു. ഒമേഗ -3 അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും വീക്കം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.

അമിതമായ മദ്യപാനം ഹൃദയത്തിന് ഗുരുതരമായ ദോഷം ചെയ്യും. അമിതമായി മദ്യം കഴിക്കുന്നത് ഞരമ്പുകളിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.

പുകവലിയുടെ അനന്തരഫലങ്ങള്‍ ഒരാളുടെ ആരോഗ്യത്തിന്, പ്രത്യേകിച്ച് ഹൃദയത്തിന്, അവഗണിക്കാനാവില്ല. പുകവലി ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ ബാധിക്കുന്നു. ഇത് ചീത്ത കൊളസ്‌ട്രോളിന്റെ വര്‍ദ്ധനവിന് കാരണമാകുന്നു. മാത്രവുമല്ല, പുകവലി രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.

പൊണ്ണത്തടി ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ്. ഇത് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധനവ് തുടങ്ങിയ നിരവധി പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ചിട്ടയായ വ്യായാമത്തിലൂടെയും സമീകൃതാഹാരത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താം.