കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുക; കൊയിലാണ്ടിയില്‍ യൂത്ത് ലീഗിന്റെ ‘സമരകാഹളം’


Advertisement

കൊയിലാണ്ടി: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുക, വര്‍ഗീയ അജണ്ടകളെ തിരിച്ചറിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി കൊയിലാണ്ടില്‍ സമരകാഹളം പരിപാടിയുമായി യൂത്ത് ലീഗ്. കോഴിക്കോട് ജില്ല യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്.
Advertisement

കൊയിലാണ്ടി നഗരസഭയില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി സമദ് നടേരി ഉദ്ഘാടനം ചെയ്തു. കേവലം തെരഞ്ഞെടുപ്പ് വിജയത്തിനായി വര്‍ഗീയത കളിച്ചു വ്യാജ നിര്‍മ്മിതികളുണ്ടാക്കി സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ച ഗൂഢ ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷവാങ്ങി നല്‍കുന്നത് വരെ യൂത്ത് ലീഗ് പോരാട്ടമുഖത്ത് തന്നെയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisement

ബാസിത് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഫാസില്‍ നടേരി, മുസ്ലിം ലീഗ് മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി അസീസ് മാസ്റ്റര്‍, എം.എസ്.എഫ് സ്റ്റേറ്റ് വിംഗ് കണ്‍വീനര്‍ ആസിഫ് കലാം, ഹാഷിം വലിയമങ്ങാട്, സലാം ഓടക്കല്‍, നബീഹ്, അന്‍വര്‍ വലിയ മങ്ങാട് സാബിത് നടേരി തുടങ്ങിയവര്‍ സംസാരിച്ചു. വി.വി നൗഫല്‍ സ്വാഗതവും പി.കെ.റഫ്ഷാദ് നന്ദിയും രേഖപ്പെടുത്തി.

Advertisement

Summary:  Youth League’s ‘Samara Kahalam’ in Koyalandy