അഞ്ച് മാസത്തോളം നീണ്ടു നില്‍ക്കുന്ന യൂത്ത് ലീഗ് യുവോത്സവത്തിന് മൂടാടിയില്‍ ആവേശകരമായ തുടക്കം


Advertisement

നന്തി ബസാര്‍: മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ‘സംഹാര കാലത്തെ സര്‍ഗാത്മക യുവത്വം’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന യുവോത്സവത്തിന് മൂടാടിയില്‍ ആവേശ്വജ്ജലമായ തുടക്കം. പഞ്ചായത്തിലെ പത്തോളം ശാഖകള്‍ മാറ്റുരയ്ക്കുന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തോടെ തുടക്കമായി.

Advertisement

എം.എസ.്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് ഉദ്ഘാടനം ചെയ്തു. പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.കെ റിയാസ്, സാലിം മുചുകുന്ന്, റബീഷ് പുളിമുക്ക്, വസിം കോടിക്കല്‍ സംസാരിച്ചു. വിവിധ ശാഖകളില്‍ വന്ന നൂറോളം പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു. അഞ്ച് മാസത്തോളം നിണ്ട് നില്‍ക്കുന്ന പരിപാടി പഞ്ചായത്തിന്റെ വിവിധ ശാഖകളില്‍ നടക്കും.

Advertisement
Advertisement