‘ വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ’ യൂത്ത് ലീഗ്; യൂത്ത് മാർച്ചിന് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം


കൊയിലാണ്ടി: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യൂത്ത് മാര്‍ച്ചിന് കൊയിലാണ്ടി മണ്ഡലത്തില്‍ വന്‍ സ്വീകരണം.

നന്തിബസാര്‍ മുതല്‍ തുടങ്ങിയ യൂത്ത് മാര്‍ച്ച് കൊയിലാണ്ടി ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. നന്തി ബസാറില്‍ നടന്ന ഉദ്ഘടന സമ്മേളനം മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ഫാസില്‍ നടേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ റഷീദ് വേങ്ങളം, സമദ് നടേരി എന്നിവര്‍ പ്രസംഗിച്ചു.


കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്ത് നടന്ന സമാപന സംഗമം മുന്‍ മന്ത്രി പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു. സി.എച്ച് ഹനീഫ അധ്യക്ഷത വഹിച്ചു. കെ കെ റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറി കെ.എം ഷാജി മുഖ്യ പ്രഭാഷണം നടത്തി.

അഡ്വ. കെ.എന്‍.എ കാദര്‍ പ്രഭാഷണം നടത്തി. എം.എ റസാഖ് മാസ്റ്റര്‍, ടി .ടി ഇസ്മായില്‍, സി.പി എ അസീസ് മാസ്റ്റര്‍, സി.കെ വി യൂസുഫ്, കുല്‍സു ടീച്ചര്‍, സാജിദ് നടുവണ്ണൂര്‍, ഹുസൈന്‍ ബാഫക്കി, സമദ് പൂക്കാട് റഷീദ് വേങ്ങളം എന്നിവര്‍ സംബന്ധിച്ചു.