ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോവല്‍; പ്രതി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു


കൊച്ചി: കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടി ഒരാളെ തിരിച്ചറിഞ്ഞു. തെങ്കാശിയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത പത്മകുമാറിനെയാണ് കുട്ടി തിരിച്ചറിഞ്ഞത്.

അന്വേഷണ ഉദ്യേഗസ്ഥന്‍ന്മാര്‍ കുട്ടിയുടെ വീട്ടിലെത്തി 11 ചിത്രങ്ങളാണ് പ്രതികളെ തിരിച്ചറിയുവാനായി കുട്ടിയെ കാണിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ ഉടനെ കഷണ്ടിയുളള മാമന്‍ എന്ന് കുട്ടി ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.

നിലവില്‍ കസ്റ്റഡിയിലെടുത്ത മുന്ന് പ്രതികളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.