പൊതുസ്ഥലത്ത് കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ പേരാമ്പ്രയില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ


പേരാമ്പ്ര: പൊതുസ്ഥലത്ത് കഞ്ചാവ് നിറച്ച ബീഡി വലിക്കുന്നതിനിടെ പേരാമ്പ്രയില്‍ മുസ്ലിം യൂത്ത് ലീഗ് നേതാവ്‌ പിടിയിൽ. യൂത്ത് ലീഗ് നൊച്ചാട് പഞ്ചായത്ത് സീനിയർ വൈസ്‌ പ്രസിഡന്റ്‌ അനസ് വാളൂരി (28)നെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര ടൗണില്‍ പ്രസിഡന്‍സി കോളേജ് റോഡില്‍ വച്ച്‌ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് പകൽ 3.45 ഓടെയാണ് ഇയാള്‍ പിടിയിലാവുന്നത്‌.

ഇതുവഴി പട്രോളിങ് നടത്തുകയായിരുന്ന പേരാമ്പ്ര സിഐ പി ജംഷീദ്, സ്ക്വാഡ് അംഗങ്ങളായ സിഞ്ചുദാസ്, ജയേഷ് എന്നിവർ ചേർന്നാണ് അനസിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.

കായണ്ണ ഹെൽത്ത് സെന്റർ റോഡിൽ കഞ്ചാവ് വിൽപ്പനക്കാരും ആവശ്യക്കാരും തമ്പടിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് പട്രോളിങ് നടത്തിയത്‌.

Description: Youth League leader arrested in Perambra while smoking ganja in public