വൈദ്യത ചാർജ് വർധനവിനെതിരെ പ്രതിഷേധം; കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ്‌


Advertisement

കൊയിലാണ്ടി: വൈദ്യുത ചാർജ് വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് വൈകിട്ട് ഏഴ് മണിക്ക്‌
സംഘടിപ്പിച്ച പരിപാടി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് മുരളി തോറോത്ത് ഉദ്ഘാടനം ചെയ്തു.

Advertisement

മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ നിഹാൽ അധ്യക്ഷത വഹിച്ചു. എം.കെ സായിഷ്, തൻഹിർ കൊല്ലം, റാഷിദ്‌ മുത്താമ്പി, നിധിൻ എം.കെ, റിയാസ് കാണായങ്കോട്, ഷാനിഫ് കുറുവാങ്ങട്, നിഖിൽ എം, ജിത്തു കണിയാണ്ടി, അബ്ദുറഹിമാൻ മരുതൂർ എന്നിവര്‍ പങ്കെടുത്തു.

Advertisement
Advertisement

Description: Youth Congress protested by burning fire in front of Koyilandy KSEB office