‘ജീവിച്ചിരിക്കുന്നവരേക്കാള്‍ ശക്തരാണ് രക്തസാക്ഷിത്വം വരിച്ച കൃപേഷ് ശരത് ലാല്‍’; ചേമഞ്ചേരിയില്‍ കൃപേഷ്, ശരത് ലാല്‍ രക്തസാക്ഷിത്വ ദിനം ആചരിച്ച് യൂത്ത് കോണ്‍ഗ്രസ്


കാട്ടിലപ്പീടിക: കാസര്‍ഗോഡ് ജില്ലയിലെ പെരിയ കല്യോട് പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജീവകാരുണ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ ഒരു പ്രേദേശത്തിന്റെ മുഖമുദ്രയായിരുന്ന ശരത് ലാല്‍ കൃപേഷ് രക്തസാക്ഷിത്വ ദിനം യൂത്ത് കോണ്‍ഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മറ്റി അചരിച്ചു.

പെരിയ കല്യോട് പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ ലക്ഷ്യം വെച്ചാണ് സി.പി.എം ഈ രണ്ടു ചെറുപ്പക്കാരെ കൊലപ്പെടുത്തിയതെന്നും എന്നാല്‍ ജീവിച്ചിരുന്നതിനേക്കാള്‍ ശക്തരാണ് ശരത് ലാലും കൃപേഷും എന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് ഷാജി തോട്ടോളി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ്സ് ചേമഞ്ചേരി മണ്ഡലം പ്രസിഡന്റ് റംഷീദ് കാപ്പാട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.എസ്.യു സംസ്ഥാന സമതി അംഗം എ.കെ ജാനിബ് ബ്ലോക് കോണ്‍ഗ്രസ് ഭാരവാഹികളായ കെ.എം ദിനേശന്‍, അജയ് ബോസ,് എ.സി രാംദാസ്, എ ടി ബിജു, ഷഫീര്‍ കാഞ്ഞിരോളി എന്നിവര്‍ സംസാരിച്ചു. മുസ്തഫ നാരങ്ങോളി, ശ്രീശു ഷിജീഷ് തുവ്വക്കോട,് രാഹുല്‍ കാട്ടിലപ്പീടിക, ആകാശ് തിരുവങ്ങൂര്‍, ആഷിക് തിരുവങ്ങൂര്‍, ബൈനീഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.