യൂത്ത് കോൺഗ്രസിന്റെ ദ്വിദിന പയ്യോളി മണ്ഡല സമ്മേളനത്തിന് സമാപനം; യുവജന റാലിയില്‍ അണിനിരന്ന് പ്രവര്‍ത്തകര്‍


Advertisement

പയ്യോളി: യൂത്ത് കോൺഗ്രസ്‌ പയ്യോളി മണ്ഡലം കമ്മറ്റിയുടെ ദ്വിദിന മണ്ഡല സമ്മേളനം സമാപിച്ചു. അഡ്വക്കേറ്റ് ബി. ആർ. എം. ശരീഫ് ഉദ്ഘാടനം ചെയ്ത പൊതുയോഗത്തോടെയാണ് സമ്മേളനത്തിന് സമാപനമായത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഡോക്ടർ പി.സരിൻ ഐ.എ.എ.എസ് മുഖ്യ അഥിതിയായി. സ്വാഗത സംഘം ചെയർമാൻ കെ.ടി വിനോദൻ അധ്യക്ഷനായി.  ജനതാദള്ളിൽ നിന്നും കോൺഗ്രസിലേക്ക് കടന്നുവന്ന ബൈജു വടക്കയിൽ മീത്തലിനെ ബി.ആർ.എം ഷരീഫ് ഷാൾ അണിയിച്ചു സ്വീകരിച്ചു.

Advertisement

പരിപാടിയില്‍ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ സനൂപ് കൊമത്ത് സ്വാഗതവും നിതിൻ പൂഴിയിൽ നന്ദിയും പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽകിഫിൽ, പടന്നയിൽ പ്രഭാകരൻ, ഇ.കെ ശീതൾരാജ്, , മുജേഷ് ശാസ്ത്രി തുടങ്ങിയവര്‍  സംസാരിച്ചു.

Advertisement

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അണിനിരണ യുവജന റാലി യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി ഇ.കെ ശീതൾ രാജ് മണ്ഡലം പ്രസിഡന്റ്‌ സനൂപ് കോമത്തിന് കൊടി കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. അശ്വിൻ.കെ.ടി, ഹരിരാജ് മഠത്തിൽ, പി.കെ.സൈഫുദ്ധീൻ ഗാന്ധിനഗർ, ഷനിൽ മാലാറമ്പത്ത്, വിപിൻ വേലായുധൻ, സുദേവ് എസ്.ഡി,പ്രവീൺ നടുക്കുടി, രജിൻലാൽ സി.കെ.ടി, രഞ്ജിത്ത് ലാൽ, റിനീഷ് പൂഴിയിൽ,അനഘ നിതിൻ, അർജുൻ വലിയ പറമ്പത്ത്, സിദ്ധാർഥ് മയനാരി, ജിതിൻ മഠത്തിൽ, സജയ്, അഫ്സൽ, ഹമീദ്, ഷംനാദ് അയനിക്കാട്, അൻഷാസ് ഏഞ്ഞിലാടി എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Advertisement