നാടും യുവജനങ്ങളും ഒത്തുചേർന്നു; ചെറുവണ്ണൂർ കണ്ണങ്കോട്ടു പറകുളത്തിനിത് രണ്ടാം ജന്മം (വീഡിയോ കാണാം)


മേപ്പയൂർ: കടുത്ത വേനലിൽ പോലും വറ്റാതെ നാടിൻറെ ജലസ്രോതസ്സായിരുന്നു കണ്ണങ്കോട്ടു പറകുളം. എന്നാൽ വർഷങ്ങളായി ഉപയോഗിക്കാതെ ആയതോടെ പായലും ചളിയും നിറഞ്ഞ് കുളം ഉപയോഗ്യശൂന്യമാകുകയായിരുന്നു. എന്നാൽ ചെറുവണ്ണൂർ പഞ്ചായത്തിലെ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളുടെ ജലസ്രോതസ്സ് ആയ കണ്ണങ്കോട്ടു പറകുളത്തെ ഉപേക്ഷിക്കുവാൻ നാട്ടിലെ ചെറുപ്പക്കാർ തയ്യാറായിരുന്നില്ല. യുവജനങ്ങളും നാടും കൈകോർത്തപ്പോൾ പറകുളത്തിനിത് രണ്ടാം ജന്മം.

പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ പ്രദേശത്തെ യുവജന കൂട്ടായ്മയായ സന്ധ്യ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ശുചീകരണം നടന്നത്. ശുചീകരണ പ്രക്രീയയ്ക്ക് വാർഡ് മെമ്പർമാരായ ഷൈജ ഇ.ടി, ബാലകൃഷ്ണൻ എ എന്നിവർ നേതൃത്വം നൽകി.

ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തികൂടുതൽ ധനസഹായം ലഭിച്ചാൽ മാത്രമേ കുളം പൂർണമായും ഉപയോഗക്ഷമമാകുകയുള്ളു എന്ന് നാട്ടുകാർ പറഞ്ഞു.

വീഡിയോ കാണാം:

[bot1]