വില്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ; ഇരുവരെയും പിടികൂടിയത് കോഴിക്കോട്ടെ ലോഡ്ജിൽ നിന്ന്
കോഴിക്കോട്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടു പേര്രെ പോലീസ് പിടികൂടി. കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അല്‍ത്താഫ് (27), അരീക്കോട് കാവനൂര്‍ സ്വദേശി ശില്പ (23) എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി കൈവശം സൂക്ഷിച്ച അഞ്ച് ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്ന് പിടികൂടി.
ഡിസ്ട്രിക്ട് ആന്റി നാര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍സാഫ്), ടൗണ്‍ പോലീസും ചേര്‍ന്ന് ആനി ഹാള്‍ റോഡിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. പിടിയിലായ മുഹമ്മദ് അല്‍ത്താഫ് മുന്‍പ് സൗത്ത് ബീച്ച് പരിസരത്ത് അലീ ഭായ് എന്ന തട്ടുകട നടത്തിയിരുന്നെന്നും ഈ സമയത്ത് കടയിൽ വരുന്ന യുവതി യുവാക്കാള്ക്കള്ക്ക് ലഹരി മരുന്ന് നല്‍കാറുള്ളതായും പോലീസ് പറഞ്ഞു.
കോഴിക്കോട് പല സ്വകാര്യ ലോഡ്ജുകളിലും നിരവധി യുവാക്കളും സ്ത്രീകളും ലഹരി മരുന്ന് ഉപയോഗവും വില്പനയും നടത്തുന്നുണ്ടെന്ന വിവരം ഡാന്‍സാഫിന് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ ലോഡ്ജുകളില്‍ പോലീസ് പരിശോധന ശക്തമാക്കി വരുന്നതിനിടെയാണ് ഇവരെ പിടിയിലായത്.
ഒരാഴ്ചക്കിടെ കോഴിക്കോട് ആന്റി നര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിന്റെ (ഡാന്‍സാഫ്) മൂന്നാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് ഗ്രാം എംഡിഎംഎയുമായി കക്കോടി സ്വദേശിയെയും ആറ് കിലോ കഞ്ചാവുമായി തിരുന്നാവായ സ്വദേശിയെയും പിടികൂടിയിരുന്നു.
പരിശോധനയില്‍ കോഴിക്കോട് ഡാന്‍സഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത് സീനിയര്‍ സിപിഒ കെ. അഖിലേഷ്, സിവില്‍ പോലീസ് ഓഫീസര്‍ ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്ജുന് അജിത് ടൗണ്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി. വാസുദേവന്‍, എഎസ്ഐ മുഹമ്മദ് ഷബീര്‍, എസ്സിപിഒ രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Summary: Young woman and young man arrested with MDMA kept for sale; Both were caught from the Kozhikode lodge