ബാലുശ്ശേരി മഞ്ഞപ്പാലത്തില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം തിരുവോട് സ്വദേശിയുടേത്
ബാലുശ്ശേരി: ബാലുശ്ശേരി മഞ്ഞപ്പാലത്തില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. തിരുവോട് സ്വദേശി ആകാശ് (24)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.
പാലത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.