നടുവണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു


നടുവണ്ണൂര്‍: കണ്ണമ്പാലത്തെരു ക്ഷേത്രോത്സവത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാവുന്തറ മനോത്ത് കണ്ടി സുനിയാണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു.

ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ സുനി കരുമ്പാപൊയില്‍- പൂളക്കാംപൊയില്‍ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അച്ഛന്‍: അരിയന്‍. അമ്മ: ശാരദ. സഹോദരങ്ങള്‍: അനി, സുനിത (പേരാമ്പ്ര).