109-ന്റെ നിറവിൽ കൊയിലാണ്ടി ആന്തട്ട ഗവ.യു.പി.സ്കൂൾ; വാർഷികാഘോഷവും കിഡ്സ്ഫെസ്റ്റും സംഘടിപ്പിച്ചു


കൊയിലാണ്ടി: ആന്തട്ട ഗവ.യു.പി.സ്കൂളിന്റെ 109 വാർഷികാഘോഷ പരിപാടിയും കിഡ്സ് ഫെസ്റ്റും കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് അടുത്ത അധ്യയന വർഷത്തിൽ കൊയിലാണ്ടി മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുമെന്ന് എം.എൽ.എ ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. ഇതിന്റെ തുടക്കം എന്ന നിലക്കാണ് ഗണിത വിഷയത്തിൽ ഈ വർഷം മാത്തമാജിക് എന്ന പദ്ധതി കൊണ്ടുവന്നതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

മൂന്നാംനില നിർമാണ പ്രഖ്യാപനം എം.എൽ.എ കാനത്തിൽ ജമീലയും, ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ പെടുത്തി സ്കൂൾ ചുറ്റുമതിൽ, ഗേറ്റ്, ടോയിലറ്റ് ബ്ലോക്ക് എന്നിവയുടെ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജും രണ്ടു ക്ലാസ് റൂമുകളുടെ നിർമാണ പ്രഖ്യാപനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണുവും നിർവഹിച്ചു.

ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു, ബേബി സുന്ദർരാജ്, സുധ കാവുങ്കൽപൊയിൽ, എം.കെ. വേലായുധൻ, ഇ.ഷിംന, എ.സോമശേഖരൻ, എ.ഹരിദാസ്, പി.ജയകുമാർ എന്നിവർ സംസാരിച്ചു.

Summary: