താമരശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു


Advertisement

താമരശ്ശേരി: താമരശ്ശേരി ഓടക്കുന്നില്‍ കെ.എസ്.ആര്‍.ടി ബസില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാനന്തവാടി എടവക എള്ളു മന്ദം സ്വദേശിയായ പൂവത്തിങ്കല്‍ വീട്ടില്‍ പി.എം അനീഷ് ആണ് മരിച്ചത്. ഇരുപത്തഞ്ച് വയസ്സായിരുന്നു.

Advertisement

വ്യാഴാഴ്ച്ച രാവിലെ ഏഴേമുക്കാലോടെയായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തു വരികയായിരുന്ന അനീഷ് വയനാട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അനീഷിന്റെ ബൈക്കിന് മുന്നില്‍ ഉണ്ടായിരുന്ന ലോറിയെ മറികടക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഇടിക്കുകയായിരുന്നു.

Advertisement

പരിക്കേറ്റ അനീഷിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Advertisement

അച്ഛന്‍: മണിയന്‍ (ദാരപ്പന്‍). അമ്മ: പുഷ്പ. സഹോദരങ്ങള്‍: അനിത, അമ്മുകുട്ടി.