മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി വടകരയില്‍ ഇരുപതുകാരന്‍ പിടിയില്‍


Advertisement

വടകര: മാരക മയക്കുമരുന്നുമായി യുവാവ് വടകരയില്‍ പിടിയിലായി. ചാനിയംകടവ് പാലത്തിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് ചെറുവണ്ണൂര്‍ മുയിപ്പോത്ത് ചെറുവായാട്ട് അര്‍ജ്ജുന്‍ ദിനേശ് (20) പിടിയിലായത്. കെ.എല്‍-77-779 നമ്പര്‍ യമഹ സ്‌കൂട്ടറിലാണ് ഇയാള്‍ വന്നത്.

Advertisement

വടകര എക്‌സൈസ് റെയിഞ്ച് സംഘമാണ് അര്‍ജ്ജുന്‍ ദിനേശിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് 4.1 ഗ്രാം എം.ഡി.എം.എ (മെത്തലീന്‍ ഡയോക്‌സി മെത് ആംഫ്റ്റമൈന്‍) എന്ന മാരകമായ മയക്കുമരുന്നാണ് പിടികൂടിയത്.

Advertisement

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വിപിന്‍ കുമാര്‍, സി.ഇ.ഒമാരായ രാകേഷ് ബാബു, അനിരുദ്ധ്, വിജേഷ്, മുസ്ബിന്‍, വിനീത്, വനിതാ സി.ഇ.ഒ സീമ, ഡ്രൈവര്‍ ശ്രീജിത് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Advertisement